
ദിലീപ് എന്ന നടനെ മലയാളികൾ ജനപ്രിയാക്കിയത് വെറുതെയല്ല , അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ട് തന്നെയാണ്. ജനപ്രിയ ചിത്രമായി മാറിയിരിക്കുകയാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം “കോടതി സമക്ഷം ബാലന്‍ വക്കീല്‍”. അടുത്തിടെ മലയാള സിനിമയിൽ ഇത്തരത്തിലുള്ള കോമഡി ത്രില്ലർ സിനിമയുടെ വിജയം ഉണ്ടായിട്ടില്ല .
സിനിമയുടെ ആഗോള കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പുറത്തു നിന്നുമായുള്ള തിയേറ്റര്‍ കളക്ഷന്‍ തുക മാത്രമാണിത്. വിദേശത്തും ചിത്രം ഹിറ്റായി കഴിഞ്ഞു. വെറും അഞ്ച് ദിവസം കൊണ്ട് ബാലൻ വക്കീൽ വാരിക്കൂട്ടിയത് പത്തു കോടി രൂപയാണ്.
‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളോടു കൂടിയാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പതിവ് ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് ആണ് ഈ ബാലന്‍ വക്കീലിന് സംവിധായകന്‍ നല്‍കിയത്. കോമഡിയും സസ്പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ് എങ്ങും.
ഹാസ്യത്തിന് പ്രാധാന്യമുളള സിനിമയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച രംഗങ്ങളുമുണ്ടായിരുന്നു. ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാ ഘടകങ്ങളോടും കൂടിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നേട്ടുണ്ടാക്കിയിരുന്നു.
മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന്‍ രഘു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാഫിയ ശശി, റാം, ലക്ഷ്മണ്‍, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മമ്ത മോഹൻദാസ് , അജു വർഗീസ് , സിദ്ദിക്ക് , സൈജു കുറുപ്പ് , ഭീമൻ രഘു , ബിന്ദു പണിക്കർ എന്നിവരാണ് മറ്റു താരങ്ങൾ .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here