പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഭക്തയെ അപമാനിച്ച ഗാര്‍ഡിനെതിരെ നടപടി

ശീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനടുത്ത് വച്ച് ഭക്തയോട് ഗാര്‍ഡ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ക്ഷേത്രത്തിലെ ഗാര്‍ഡ് നായിക് ഊരാളി സുനി എന്ന് വിളിക്കുന്ന സുനില്‍കുമാറിനെതിരെ നടപടി എടുത്തു.

സുനിലിനെ ക്ഷേത്രത്തിനകത്തെ ജോലികളില്‍ നിന്ന് മാറ്റി. സംഭവത്തില്‍ ക്ഷേത്ര അധികൃതര്‍ അന്വേഷണവും ആരംഭിച്ചു. തിങ്കളാഴ്ചയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷക കൂടിയായ ഭക്തയോട് സുനില്‍ കുമാര്‍ അപമര്യാദയായി പെരുമാറിയത്.

ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സമാനമായ സംഭവങ്ങള്‍ ഇയാളുടെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടയിട്ടുണ്ടെന്നും ക്ഷേത്ര അധികൃതര്‍ പറയുന്നു.ക്ഷേത്രത്തിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവുകൂടിയാണ് സുനില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News