വേനല്‍ച്ചൂട്;സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനക്രമീകരിച്ചു.

പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമ സമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News