അക്ഷരനഗരിയില്‍ കലാലയങ്ങളുടെ സര്‍ഗവസന്തം; എംജി സര്‍വ്വകലാശാല കലോത്സവം തുടങ്ങി

എംജി സര്‍വ്വകലാശാല കലോത്സവം അലത്താളം തുടങ്ങി. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്‍ ഹരിശ്രീ അശോകന്‍ കലോത്സവത്തിന് തിരിതെളിച്ചു. പ്രധാന വേദിക്ക് രക്തസാക്ഷി അഭിമന്യുവിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 57 ഇനങ്ങളിലായി 3661 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

അക്ഷരനഗരിയില്‍ കലാലയങ്ങളുടെ സര്‍ഗവസന്തം. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ യുവത്വത്തിന്റെ കലാമാമാങ്കത്തില്‍ നഗരം മതിമറക്കും. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് എം ജി കലോത്സവമായ അലത്താളം തുടക്കമായത്. തിരുനക്കര മൈതാനിയിലെ പ്രധാനവേദിയില്‍ നടന്‍ ഹരിശ്രീ അശോകന്‍ തിരിതെളിച്ചതോടെ കലാ മത്സരങ്ങള്‍ ആരംഭിച്ചു.

57 ഇനങ്ങളിലായി 3661 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ് , ബസേലിയസ് കോളേജ് , ബിസിഎം കോളേജ് എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രളയം തകര്‍ത്ത കേരളത്തിന്റെ ഓര്‍മ്മകളിലാണ് കലോത്സവത്തിന് അലത്താളം എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യതൊഴിലാളികളെ കലോത്സവത്തോടനുബന്ധിച്ച് ആദരിക്കും. മാര്‍ച്ച് നാലിന് കലോത്സവത്തിന് തിരശീല വീഴും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News