നിലംപതിക്കും മുന്‍പ് അഭിനന്ദന്റെ ധീരത; സൈനികന്‍ തകര്‍ത്തത് പാകിസ്ഥാന്റെ എഫ് 16 വിമാനം

പോരാട്ടമുനമ്പില്‍നിന്ന് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ പ്രവൃത്തിയാണ് അഭിനന്ദന്‍ ചെയ്തത്. തന്റെ വിമാനം തകര്‍ന്നുവീഴുന്നതിനിടെതന്നെ പാകിസ്ഥാന്റെ അതിനൂതന യുദ്ധവിമാനം എഫ് 16നെ തടയുകയായിരുന്നു അഭിനന്ദന്‍.

മറ്റൊരു രാജ്യത്തിന്റെ ഏറ്റവും ആധുനിക വിമാനം 1960കളിലെ വിന്റേജ് വിമാനമുപയോഗിച്ച് ലോക്ക്ഇന്‍ ചെയ്തതിലൂടെ അത്യപൂര്‍വ നടപടിയാണ് അഭിനന്ദന്‍ ചെയ്തത്. സംഭവത്തെപ്പറ്റി വ്യോമസേനയുടെ വിശദീകരണം:

മൂന്ന് എഫ് 16 വിമാനങ്ങളടക്കം 20 എയര്‍ക്രാഫ്റ്റുകളാണ് പോര്‍മുഖത്ത് ഉണ്ടായിരുന്നത്. ഇവ ഇന്ത്യയുടെ നിയന്ത്രണരേഖയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയായിരുന്നു. എന്നാല്‍, അഭിനന്ദന്‍ തക്കസമയത്ത് പ്രതിരോധിച്ചതോടെ ലക്ഷ്യമിട്ട നാല് കേന്ദ്രം തകര്‍ക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അടുക്കുന്നത് കണ്ട പാക് സേന മടങ്ങാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ മിഗ് തടയുകയായിരുന്നു. രണ്ട് പാക് വിമാനങ്ങള്‍ക്കിടയില്‍ പെടുമെന്നറിഞ്ഞ അഭിനന്ദന്‍ സെക്കന്‍ഡുകള്‍ക്കകം തിരിച്ചടിച്ചു. കാറ്റ് പ്രതികൂലമായതിനാലാണ് അഭിനന്ദന്റെ യുദ്ധവിമാനം പാക് അവിനിവേശ കശ്മീരില്‍ വീണത്. അഭിനന്ദന്‍ വെടിവച്ചിട്ട പാക് യുദ്ധവിമാനവും പൈലറ്റടക്കം പാക് അധിനിവേശ കശ്മീരില്‍ വീഴുകയായിരുന്നു.

സംഭവത്തിന്റെ അതിവിദൂര ദൃശ്യങ്ങള്‍മാത്രമാണ് ഇന്ത്യന്‍സേനയുടെ കൈയിലുള്ളത്. എന്നാല്‍, ഉടന്‍തന്നെ തങ്ങള്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് വാര്‍ത്താക്കുറിപ്പിറക്കിയ പാകിസ്ഥാന്‍ ഇന്ത്യയുടെ വാദം തള്ളിയിരുന്നു. എന്നാല്‍, ഇത് തെളിയിക്കാന്‍ പാകിസ്ഥാന്‍ പറുത്തുവിട്ട മിഗ് വിമാനത്തിന്റേതെന്നു പറഞ്ഞ അവശിഷ്ടഭാഗം യഥാര്‍ഥത്തില്‍ എഫ് 16ന്റെ തന്നെയാണെന്നും ഇന്ത്യന്‍ വ്യോമസേന കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News