ആശ്വാസ ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുന്നു

ഐഎസ്എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. നാലാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളി. വൈകിട്ട് ഏഴു മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

വളരെ നിരാശജനകമായ ഒരു സീസണ്‍ ആണ് കേരളത്തിന് മുന്നിലൂടെ കടന്ന് പോകുന്നത്. രണ്ടു ജയങ്ങളും എട്ട് സമനിലകളും ഏഴ് തോല്‍വികളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഇന്ന് ആശ്വാസ ജയം തേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here