“അര്‍ണബ് ഒരു പത്തു മിനിറ്റ് അതിര്‍ത്തിയില്‍ തോക്കുമേന്തി നിന്നാല്‍ എന്റെ ഒരു വര്‍ഷത്തെ ശമ്പളം തരാന്‍ തയ്യാര്‍” , വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ന്യൂസ് റൂമുകളില്‍ പുനരാവിഷ്‌കരിക്കുന്ന തിരക്കിലായിരുന്നു മിക്ക ദേശീയ മാധ്യമങ്ങളും. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയരുന്നത്.

ഒരു പ്രമുഖ തെലുങ്ക് വാര്‍ത്ത ചാനല്‍ ആണെല്‍ അവതാരകനെ പട്ടാള വേഷത്തില്‍ നിര്‍ത്തി കയ്യില്‍ ഒരു തോക്കുമായി ആണ് വാര്‍ത്ത അവതരിപ്പിച്ചത്.

മറ്റ് ചില ചാനലുകള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളെ കൂടുതല്‍ ഭീതിയിലെത്തിക്കുന്ന മാധ്യമപ്രവര്‍ത്തന ശൈലിക്കെതിരെയാണ് വിമര്‍ശനം.

ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അര്‍ണബ് ഗോസ്വാമി, രാഹുല്‍ ശിവശങ്കര്‍ തുടങ്ങിയവര്‍ അതിര്‍ത്തിയില്‍ പോയി ഒരു പത്തു മിനിറ്റ് തോക്കുമേന്തി നിന്നാല്‍ എന്റെ ഒരു വര്‍ഷത്തെ ശമ്പളം അവര്‍ക്ക് നല്‍കാന്‍ തയ്യാര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News