“ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നെ യുദ്ധം ഉണ്ടാകുമെന്ന് ബിജെപി രണ്ടു വര്‍ഷം മുന്‍പ് എന്നോട് പറഞ്ഞിരുന്നു” , വെളിപ്പെടുത്തലുമായി പവന്‍ കല്യാണ്‍

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധം ഉണ്ടാകുമെന്ന് ബിജെപി തന്നോട് രണ്ട് വര്‍ഷം മുന്‍പ് പറഞ്ഞിരുന്നതായി തെലുങ്ക് സൂപ്പര്‍താരവും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. കടപ്പ ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുമന്നും അദ്ദേഹം പറയുന്നു. ബിജെപിക്കാര്‍ മാത്രം ആണ് ദേശസ്‌നേഹികള്‍ എന്നാണ് അവര്‍ പറയുന്നത്. അവരെക്കാള്‍ വലിയ ദേശസ്‌നേഹികള്‍ ആണ് നമ്മള്‍. മുസ്ലീമുകള്‍ക്ക് ആരെയും ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് ഇന്ത്യയില്‍ തുല്യ അവകാശമുണ്ട്. അവര്‍ ഇന്ത്യയുടെ ഹൃദയത്തിലാണ്.

ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്നു പവന്റെ പാര്‍ട്ടി. യുദ്ധം ഒന്നിനും പരിഹാരം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News