യാത്ര സുരക്ഷിതമാകാന്‍ കാണിക്കയായി നാണയമിട്ടു; അവസാനം നഷ്ടം 14 ലക്ഷം രൂപ

പലപ്പോഴും യാത്രകള്‍ പോകുമ്പോള്‍ മനുഷ്യര്‍ ദൈവത്തോട് യാത്രയില്‍ അപകടം ഒന്നും ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ചിലപ്പോള്‍ യാത്രക്ക് മുന്‍പ് കാണിക്കയും ഇടാറുണ്ട്.

അങ്ങനെ കാണിക്ക ഇട്ടത് കാരണം മുടങ്ങിയത് 162 പേരുടെ യാത്രയും വിമാനക്കമ്പനിക്ക് 14 ലക്ഷം രൂപയുടെ നഷ്ടവുമാണ്. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്തിന്റെ എഞ്ചിനില്‍ നാണയ കുടുങ്ങിയതാണ് വിമാനം റദ്ദാക്കാന്‍ കാരണം. നാണയങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൂ എന്ന യുവാവ് നാണയം എറിഞ്ഞതായി സമ്മതിച്ചത്.

നഷ്ടം യുവാവില്‍ നിന്നും ഇടാക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലക്കി എയര്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News