ബീറ്റിങ് ദി റിട്രീറ്റ് റദ്ദാക്കി; അഭിനന്ദനെ അല്‍പ്പസമയത്തിനകം വാഗയിലെത്തക്കും

വാഗ അതിര്‍ത്തിയില്‍ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റീട്രീറ്റ് റദ്ദാക്കി. വാഗ ബോര്‍ഡര്‍ വഴി അഭിനന്ദനെ കൈമാറുന്നതിനാല്‍ ആണ് പ്രദര്‍ശനം റദ്ദാക്കിയത്.

അഭിനന്ദനെ ഉച്ചക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് എത്തിക്കും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു

അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി. റോഡു മാര്‍ഗം ആണ് അഭിനന്ദനെ വാഗയില്‍ എത്തിക്കുക.
പ്രൊട്ടോക്കോള്‍ പ്രശ്‌നം കാരണം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വാഗയില്‍ എത്തേില്ല

്അതേസമയം അഭിനന്ദനെ മോചിപ്പിക്കുന്നതിനെതിരായി എത്തിയ ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here