അഭിനന്ദന്‍ വാഗയിലെത്തി

വിങ് കമാണ്ടര്‍ അഭിനന്ദനെ പാകിസ്ഥാന്‍ വാഗയിലെത്തിച്ചു. അല്‍പ്പസമയത്തിനകം ഇന്ത്യക്ക് കൈമാറും. അഭിനന്ദന്റെ മാതാപിതാക്കളും വാഗയിലെത്തി. പാക് സൈന്യം അതിര്‍ത്തിയിലെത്തിച്ചു.

എത്തിയത് ലാഹോറില്‍ നിന്നും റോഡ് മാര്‍ഗം. ആവേശത്തോടെ ജനങ്ങള്‍. വാഗയില്‍ നിന്ന് അമൃത്സറിലേക്കും അവിടെ നിന്നും ഡല്‍ഹിയിലേക്കും കൊണ്ടു പോകും.

വാഗ അതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം.  ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘം അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിക്കും.

അഭിനന്ദനെ വരവേല്‍ക്കാന്‍ വാഗയില്‍ വമ്പന്‍ ജനാവലി. റോഡ് മാര്‍ഗമാണ് അഭിനന്ദനെ അമൃത്സറിലേക്ക് കൊണ്ടു പോവുക.

റെഡ് ക്രോസ് അഭിനന്ദനെ വൈദ്യ പരിശോധന നടത്തും.

പാകിസ്ഥാന്‍ ബീറ്റിങ് റിട്രീറ്റിന് ശേഷം കൈമാറും. ഇന്ത്യ ബീറ്റിങ് റിട്രീറ്റ് റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News