ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ അറസ്റ്റിൽ ; രാഷ്ട്രീയ പക പോക്കലിനെതിരെ പ്രതിഷേധം ശക്തം

മുംബൈ – ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ അറസ്റ്റിൽ. പ്രതിഷേധമറിയിച്ചു ഡിവൈഎഫ്ഐ  സംസ്ഥാന കമ്മറ്റി രംഗത്തെത്തി.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ സംവരണ പ്രകാരം കുട്ടികളുടെ അഡ്മിഷൻ കൃത്യമായി നടക്കാത്തതിൽ പ്രതിഷേധിച്ചു 2013 ൽ  ഡിവൈഎഫ്ഐ നടത്തിയ വഴി തടയലിന്റെ പേരിലാണ് പ്രീതിക്കെതിരെ മുംബൈ ചർണ്ണിറോഡ് പോലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ഭാഗമായാണ് പ്രീതി ശേഖറിനെ പോലീസ് വീട്ടിലെത്തി ഇന്ന് അറസ്റ്റ് ചെയ്തത്.

പ്രീതി ശേഖറിന്റെ അനാരോഗ്യം പോലും പരിഗണിക്കാതെയായിരുന്നു പോലീസ് നടപടി. എന്നാൽ രാഷ്ട്രീയ വിരോധം തീർക്കാൻ ബി. ജെ. പി -ശിവസേന സർക്കാർ നടത്തിയ പക പൊക്കലിനോട് ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. തുടർച്ചയായി രണ്ടു ദിവസം വീട്ടിലെത്തി ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ  ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ശക്തമായി അപലപിച്ചു.

വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്ഐയില്‍ സജീവമാകുന്നത്. മുംബൈയിലെ വസായിയില്‍ സംഘടന രൂപീകരിച്ചായിരുന്നു പ്രീതി ജന സേവനത്തിന് തുടക്കം കുറിക്കുന്നത്.

2012ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. എസ്ബിഐ ജീവനക്കാരിയായ പ്രീതി .ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രണ്ടുതവണ സംസ്ഥാന സെക്രട്ടറിയുമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News