ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക

ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക. സാഹചര്യങ്ങള്‍ വഷളാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും അമേരിക്ക പറഞ്ഞു.  യുഎസ് സ്റ്റേറ്റ് സെക്ട്രട്ടറി  മൈക്ക് പോംപിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യാ പാക് പ്രശ്‌നത്തിന്  മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താന്‍ റഷ്യയും താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനിടെ മൗലാന മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാകിസ്ഥാന്‍ സ്ഥീരീകരിച്ചു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്
ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ഇടപെട്ടിരുന്നുവെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി തുടര്‍ന്നും ഇടപെടല്‍ ഉണ്ടാകുമെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി  മൈക്ക് പോംപിയോ ഇക്കാര്യം  ഔദ്യോഗികമായി അറിയിച്ചു.
ഇരു രാജ്യങ്ങളുമായി സംമ്പര്‍ക്കം തുടരുകയാണ്. ഇന്ത്യയും പാകിസ്ഥാനും  തമ്മില്‍  ചര്‍ച്ചകള്‍ ആരംഭിക്കാന്‍  സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് കഠിനമായി ശ്രമിക്കുന്നുണ്ടെന്നും മൈക്ക് പോംപിയോ പറഞ്ഞു.
ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറും. അമേരിക്കയെക്കൂടാതെ റഷ്യയും ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ വഹിക്കാനുള്ള താല്‍പര്യം പ്രകടമാക്കി.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയ്ക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഇതിനിടെ മൗലനാ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സ്ഥീരികരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടും മസൂദിനെതിരെ ശക്തമായ തെളിവില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍. അഭിനന്ദന്‍ വര്‍ധമാന്റെ  മോചനതീരുമാനത്തിന് ശേഷവും പാകിസ്ഥാന്‍ പലയിടങ്ങളിലും  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
കുപ്വാരയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഉറിയിലും ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ പഞ്ചാബില്‍ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാളെ ബിഎസ്എഫ് പിടികൂടി. ഇയാളുടെ കൈയില്‍ നിന്ന് പാകിസ്ഥാന്‍ സിമ്മും പിടികൂടിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News