ജോസ് കെ മാണി എംപിയെ പ്രതീകാത്മക വിചാരണ ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

കോട്ടയം ലോകസഭാ മണ്ഡലത്തെ പാതിവഴിയിലുപേക്ഷിച്ച ജോസ് കെ മാണി എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതീകാത്മക വിചാരണ ചെയ്തു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന ജനകീയവിചാരണ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

നടപ്പാക്കാത്ത നിരവധി വാഗ്ദാനങ്ങൾ ബാക്കിയാക്കി അധികാര കസേര ഉറപ്പിക്കാനും രാഷ്ട്രീയ സുരക്ഷിതത്വം തേടിയുമാണ് ജോസ് കെ മാണി എംപി രാജ്യസഭയിലേക്ക് ചേക്കേറിയത്. ഇതോടെ അനാഥമായ കോട്ടയം മണ്ഡലത്തിന് എംപി ഫണ്ട് വരെ നഷ്ടപ്പെട്ടു.

മൊബിലിറ്റി ഹബ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ ഇലഞ്ഞിയിലെ ടൂറിസം സ്പോട്ട് തുടങ്ങി നിരവധി പദ്ധതികൾ അനിശ്ചിതത്വത്തിലായതോടെ ജനരോഷം ശക്തമാണ്. ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച ജനകീയ വിചാരണ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ സാമ്പത്തിക നട്ടെല്ലായ റബർ കൃഷിയിൽ നിന്ന് കേന്ദ്രനയം മൂലം കർഷകർ പിൻവാങ്ങുകയാണ്. ഈ ഘട്ടത്തിൽ റബർ കർഷകർക്ക് കേന്ദ്ര സർക്കാരിൽനിന്ന് സഹായമെത്തിക്കാൻ ശ്രമിക്കേണ്ട ജന പ്രതിനിധിയാണ് വോട്ട് ചെയ്തവരെ വഞ്ചിച്ച് മണ്ഡലത്തെ ഉപേക്ഷിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് കെ ആർ അജയ് സെക്രട്ടറി സജേഷ് ശശി എന്നിവർ ജനകീയ വിചാരണയ്ക്ക് നേതൃത്വംനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News