ഇന്നോവയുടെ മേധാവിത്തം ഇനി പഴങ്കഥ; ഇന്നോവയെ വെല്ലുന്ന വലിപ്പവുമായി ടോയോട്ടയുടെ പുതിയ കാറുകള്‍ വരുന്നു.

വലിപ്പംകൊണ്ടും ഓടിക്കുന്നതലുള്ള സുഖം കൊണ്ടും ഇന്നോവയ്ക്ക് ധാരാളം ആരാധകരെ നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ടൊയോട്ടയ്ക്ക്.

ഇന്നോവയുടെ വലുപ്പമാണ് ആകര്‍ഷകമായ പ്രധാന സവിശേഷത. എന്നാല്‍ ഇന്നോവയെ വെല്ലുന്ന വലുപ്പമായി കൂടുതല്‍ കാറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ജപ്പാന്‍ നിര്‍മ്മാതാക്കളായ ടൊയോട്ട.

ആല്‍ഫാര്‍ഡ്, ഹയേസ് എംപിവികളെ ഇങ്ങോട്ടു കൊണ്ടുവരുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പുതിയ ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണ്ടാണ് ആഢംബര മോഡലുകളുമായി കളം നിറയാനുള്ള കമ്പനിയുടെ തീരുമാനം.

ഉയര്‍ന്ന ബിസിനസ് ക്ലാസ് യാത്രകള്‍ക്കായുള്ള വാഹനം എന്നനിലയിലാണ് ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ ശ്രദ്ധേയമാവുന്നത്. നേരത്തെ 2018 എക്‌സ്‌പോയില്‍ ആല്‍ഫാര്‍ഡിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാപ്രീമിയം എംപിവിയാകും ഇന്ത്യന്‍ വരവില്‍ ടൊയോട്ട ആല്‍ഫാര്‍ഡ്.

രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് അണിനിരക്കുന്നത്. 179 ബിഎച്ച്പി കരുത്തും 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ ഉത്പാദിപ്പിക്കും.

വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം. എട്ടു സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ എംപിവിയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News