ചായ പ്രേമികള്‍ക്കായി ഇതാ പുതിയൊരു ഐറ്റം; ഒലോംഗ് ടീ

ഒലോംഗ് ടീ എന്ന ചൈനീസ് ചായയെക്കുറിച്ചു കേട്ടിട്ടുണ്ടോ. വെറുമൊരു ചായ മാത്രമല്ല ഒലോംഗ് ടീ. ഔഷധങ്ങളുടെ കലവറ കൂടിയാണ് ഇതെന്നാണ് മിസൂറിയിലെ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഒലോംഗ് ടീ സ്തനാര്‍ബുദം തടയാന്‍ സഹായിക്കുമെന്നാണ് ഇവര്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഒലോംഗ് ടീയില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ലോംഗ് ടീ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ഗ്രീന്‍ ടീയുടെ അതേ ഗുണങ്ങളാണ് ഒലോംഗ് ടീയില്‍ അടങ്ങിയിട്ടുള്ളത്. കാത്സ്യം, കോപ്പര്‍, പൊട്ടാഷ്യം, വിറ്റാമിന്‍ എ, ബി, സി എന്നിവ ഒലോംഗ് ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒലോംഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒലോംഗ് ടീ ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് അസോസിയേറ്റ് റിസേര്‍ച്ച് പ്രൊഫസറായ ചുന്‍ഫ ഹുവാംഗ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News