സ്‌ട്രൈറ്റ് ഡ്രൈവ് അടിച്ച പന്ത് നോണ്‍സ്‌ട്രൈക്കറുടെ ബാറ്റില്‍ തട്ടി ഉയര്‍ന്നു; എല്ലാവരുടെയും കിളി പോയ ഒരു വിക്കറ്റ്

ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ പല തരത്തില്‍ പുറത്താകാറുണ്ട്. ചിലപ്പോള്‍ കണ്ടിരിക്കുന്നവന്റെ കിളി പോകും.

അങ്ങനെ ഒരു വിക്കറ്റ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിഡ്‌നിയില്‍ നടന്ന സ്ത്രീകളുടെ ക്രിക്കറ്റ് മത്സരത്തില്‍ ആണ് ഈ സംഭവം നടന്നത്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്ന മത്സരം.

മത്സരത്തിന്റെ 45-ാം ഓവറിലാണ് സംഭവം. പേസര്‍ ഹെതര്‍ ഗ്രഹാം പന്തെറിയുന്നു. ന്യൂസലന്‍ഡ് താരംകാറ്റി പെര്‍കിന്‍സാണ് ക്രീസില്‍. നേരെ വന്ന പന്ത് സ്‌ട്രെയിറ്റ് ഡ്രൈവിലേക്ക് പായിക്കാന്‍ ശ്രമം. എന്നാല്‍ പന്ത് നോണ്‍സ്‌ട്രൈക്കറില്‍ ഉണ്ടായിരുന്ന കാറ്റി മാര്‍ട്ടിന്റെ ബാറ്റില്‍ തട്ടി വായുവിലേക്ക് ഉയര്‍ന്നു. ബൗളര്‍ പന്ത് കയ്യിലൊതുക്കി.

എന്താണ് സംഭവിച്ചതെന്ന് ബൗളര്‍ക്കോ ബാറ്റസ്മാനോ എന്തിനേറെ അമ്പംയര്‍മാര്‍ക്ക് പോലും മനസിലായില്ല. അവസാനം മൂന്നാം അമ്പയറിന്റെ തീരുമാനം നോക്കിയിട്ടാണ് ഔട്ട് വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News