മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന പ്രചരിപ്പിച്ചത് ബിജെപി, വ്യോമസേനയോ വിദേശകാര്യമന്ത്രാലയമോ അവകാശവാദം ഉന്നയിച്ചിട്ടില്ല : പി. ചിദംബരം

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാകോട്ടില്‍ നടത്തിയ ആക്രമണങ്ങള്‍ തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തെ പൗരന്‍ എന്ന നിലക്ക് താന്‍ സര്‍ക്കാരിനെ വിശ്വസിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

ബലാകോട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് സൈന്യം യാതൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാരിന് പിന്നിലുള്ള ബിജെപിയാണ് 350 തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യത്തില്‍ കൃത്യമായ ആക്രമണം നടത്തി എന്ന് മാത്രമാണ് വ്യോമസേന അവകാശപ്പെട്ടത്. വളരെ കൃത്യമായ പ്രസ്താവന ഇറക്കിയതിന് വ്യോമസേനയെ അഭിനന്ദിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടി ആണ് കണക്കുകള്‍ നിരത്തി അവകാശവാദം ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News