അപകടത്തില്‍പ്പെട്ട സ്ത്രീക്ക് തുണയായി മന്ത്രി ബാലന്‍; സമയോചിത ഇടപെടലിന് കെെയടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: വിവിധ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മന്ത്രി എകെ ബാലന്‍ അപകട സ്ഥലത്തും തുണയായി.

കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എകെ ബാലന്‍. മന്ത്രിയുടെ വാഹത്തിന്റെ മുന്നില്‍ പോവുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോള്‍ ഒരു സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി.

പിറകെ വന്ന മന്ത്രിയുടെ വാഹനം നിര്‍ത്തുകയും നാട്ടുകാരും പൊലീസും ചേര്‍ന്ന് മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

എകെ ബാലന്റെ സമയോജിത ഇടപെടലിലൂടെയാണ് അപകടം പറ്റിയ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായത്. ഈ സമയം തിരികെയെത്തിയ വിദേശികളെ അവിടെ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകട വിവരം പറയുകയും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ പരിശോധിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് അപകട സ്ഥലത്ത് നിന്നും മന്ത്രി പോയത്.

വിദേശികളുടെ രണ്ട് ബൈക്കിലും ലഗേജ് കെട്ടിവെച്ചിട്ടുണ്ടായിരുന്നെന്നും അമിത വേഗത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്തെ മന്ത്രിയുടെ ഇടപെടല്‍ നാട്ടുകാര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദന പ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel