കൊല്ലം ചിതറയിൽ സിപിഐഎം പ്രവർത്തകനെ കുത്തി കൊന്നു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം  ചിതറയിൽ മഹാദേവർകുന്നിൽ സിപിഐഎം പ്രവർത്തകനെ കുത്തി കൊന്നു.ചിതറ സ്വദേശി എ.എം.ബഷീർ (70) ആണ് കൊല്ലപ്പെട്ടത്.കോൺഗ്രസ് പ്രവർത്തകനായ
പ്രതി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് 2.30 ഓടെ വീട്ടിൽ നിന്ന് പുറത്തേക്ക് കുളിക്കാനിറങിയപ്പോഴാണ് എ.എം ബഷീറിനെ കോൺഗ്രസ് ക്രിമിനലായ ഷാജഹാൻ കുത്തി കൊന്നത് 70 വയസ്സുള്ള ബഷീറിന്റെ നെഞ്ചത്ത് ഷാജഹാൻ 9 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു കുത്തേറ്റയുടൻ പ്രദേശവാസികൾ ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചിതറ മഹാദേവർകുന്ന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീർ,രാഷ്ട്രീയ അഭിപ്രായവിത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു സംഭവസ്ഥലത്തു നിന്നു തന്നെ മദ്യലഹരിയിലായിരുന്ന ഷാജഹാനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News