തീവ്രവാദ സംഘടനയായ ജയിഷേ മുഹമ്മദുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹ്മദ് ഖുറേഷി

തീവ്രവാദ സംഘടനയായ ജയിഷേ മുഹമ്മദുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹ്മദ് ഖുറേഷി. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തീവ്രവാദ ബന്ധം ഖുറേഷിയ്ക്ക് സമ്മതിക്കേണ്ടി വന്നത്.

ആരാണ് ജയിഷേ മുഹമ്മദുമായി സംസാരിക്കറുള്ളതെന്ന് ചോദ്യത്തിന് മറുപടി പറയാനാകാതെ ഖുറേഷി. പുല്‍വാമ സ്ഫോടനത്തിന് പിന്നില്‍ ജയിഷ അല്ലെന്നും പാക്ക് വിദേശകാര്യമന്ത്രി ന്യായീകരിച്ചു. അതേസമയം പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

ദുരൂഹമായ രീതിയില്‍ ആഗോള തീവ്രവാദ സംഘടനനയായ ജയിഷ മോഹമ്മദിനെ ന്യായീകരിക്കുകയാണ് പാക്ക് വിദേശകാര്യമന്ത്രി മുഹമ്മദ് ഷാ ഖുറേഷി. ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പുല്‍വാമ സ്ഫോടനത്തില്‍ ജയിഷയ്ക്കുള്ള പങ്ക് ഖുറേശി തള്ളി കളഞ്ഞു. സ്ഫോടനം നടത്തിയിട്ടില്ലെന്ന് തീവ്രവാദ സംഘടന നേതൃത്വം പറഞ്ഞിട്ടുണ്ട് പാക്ക് വിദേശകാര്യമന്ത്രി അവകാശപ്പെട്ടു.

ജയിഷ മുഹ്മദിന്റെ നേതൃനിരയുമായി ബന്ധമുണ്ടെന്ന് അബദ്ധത്തില്‍ സമ്മതിച്ചതോടെ പാക്ക് വിദേശകാര്യമന്ത്രി കൂടുതല്‍ ചോദ്യങ്ങളില്‍ ഒഴിഞ്ഞ് മാറാനും ശ്രമിച്ചു. ഏത് തീവ്രാവീദയുമായാണ് സംസാരിച്ചതെന്ന ചോദ്യത്തിനും ഖുറേഷിയ്ക്ക് കൃത്യമായ മറുപടി നല്‍കാനായില്ല.

തീവ്രാവാദികളെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ എന്ന ഇന്ത്യന്‍ വാദത്തിന് ബലം നല്‍കുന്നതാണ് പാക്കിസ്ഥാന്‍ നിലപാട്. ജയിഷ മുഹമ്മദാണ് പുല്‍വാമ സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസംഘടന പ്രമേയം പാസാക്കിയതും പാക്കിസ്ഥാന്‍ കാര്യമാക്കുന്നില്ല.

സ്വന്തം മണ്ണിലെ തീവ്രവാദി വിഭാഗങ്ങള്‍ക്കെതിരെ നടപടി എടുത്താന്‍ മാത്രമേ പാക്കുമായി ചര്‍ച്ചയുള്ളുവെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. ചര്‍ച്ചയെന്ന് ഇമ്രാന്‍ഖാന്‍ നിലപാട് ഇന്ത്യ തള്ളി. മധ്യസ്ഥ ചര്‍ച്ചയെന്ന ആവശ്യവും ഇന്ത്യ അംഗീകരിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here