കുമാർ സാഹ്നി വിളിച്ചു; ബോളീവുഡിലേക്ക് വരൂ; മികച്ച ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ് ഈസ പറയുന്നു….

ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് കണ്ണൂർ തളിപ്പറമ്പിലെ ഷെരീഫ് ഈസ സിനിമ ചെയ്തത്. കാന്തൻ ദി ലവർ ഓഫ് കളർ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയതോടെ ഒരു റബ്ബർ ടാപ്പിംഗ് തൊഴിലാളി കൂടിയായ ഷെരീഫിന്റെ അദ്ധ്വാനം ഫലം കണ്ടു.

കാന്തന് മികച്ച സിനിമയ്ക്ക് മാത്രമല്ല സംവിധായകനുള്ള അവാർഡ് കൂടി നൽകണമെന്നായിരുന്നു ജൂറി ചെയർമാനും പ്രമുഖ സംവിധായകനുമായ കുമാർ സാഹ്നിയുടെ നിലപാട്. ഇതാണ് ജൂറിയംഗങ്ങളുമായുള്ള തർക്കത്തിലേക്കും ചെയർമാന്റെ ബഹിഷ്കരണത്തിലും കലാശിച്ചത്.
എന്നാൽ സംവിധായകനെ വിളിച്ച് കുമാർ സാഹ്നി തന്റെ അഭിനന്ദനമറിയിക്കാൻ മറന്നില്ല.
ഷെറിഫിൽ കാലത്തിന്റെ പൾസറിയാനാവുന്ന സംവിധായകനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംവിധായകൻ ഷെരീഫ് ഈസയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം :

“കുമാർ സാഹ്നി സാർ ഫോണിൽ പറഞ്ഞ വാക്കുകൾ…

‘ഷെറീഫിൽ കാലത്തിന്റെ പൾസറിയുന്ന നല്ല ഡയരക്ടറെ ഞാൻ കാണുന്നു.നിങ്ങൾക്ക് ബോളിവുഡിൽ നന്നായി തിളങ്ങാൻ കഴിയും. മലയാളത്തിന്റെ പരിമിതി വിട്ട് അങ്ങോട്ട്‌ വരൂ. താങ്കളെ ഞാൻ അങ്ങോട്ട്‌ ക്ഷണിക്കുന്നു.’

ഇതിലും വലിയ എന്ത് അംഗീകാരമാണ് എനിക്ക് കിട്ടാനുള്ളത്.
ഒരുപാട് ഒരുപാട് നന്ദിയുണ്ട് സാർ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News