മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്‌സ് അവാർഡ് വിതരണം മാർച്ച് ഏഴിന് കോട്ടയത്ത്

കോട്ടയം: കേരളത്തിലെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ നൽകുന്ന ചാൻസലേഴ്‌സ് അവാർഡ് വിതരണം മാർച്ച് ഏഴിന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും. 2017-18ലെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്‌സ് അവാർഡ് മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കും മികച്ച എമർജിംഗ് യങ് സർവകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവകലാശാലയ്ക്കും സമ്മാനിക്കും.

അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ചാൻസലേഴ്‌സ് അവാർഡ്. ഒരു കോടി രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മികച്ച എമർജിംഗ് യങ് സർവകലാശാലയ്ക്കുള്ള അവാർഡ്. രാവിലെ 10ന് സർവകലാശാല അസംബ്ലിഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ എന്നിവർ പങ്കെടുക്കും.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച പ്രൊഫ. സി.എൻ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സെലക്ഷൻ കമ്മിറ്റിയാണ് ചാൻസലേഴ്‌സ് അവാർഡിനായി മികച്ച സർവകലാശാലകളെ തെരഞ്ഞെടുത്തത്. 2015ലാണ് ചാൻസലേഴ്‌സ് അവാർഡ് ഏർപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് അവാർഡ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News