
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. എഞ്ചിനിയറിംഗ് കോളേജുകളെ ഹൈടെക് ക്ലാസ്റൂം വഴി ബന്ധിപ്പിക്കുന്ന സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം പദ്ധതിയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 150 എൻജിനിയറിങ് കോളേജുകളേയും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ലൈവ് ക്ലാസറൂമുകളിലൂടെ പരസ്പരം ആശയവിനിമയം സാധ്യമാക്കി ഒരു കേന്ദ്രത്തില്‍ നിന്നും വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ് പദ്ധതി.
പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍ മേഖലക്ക് അനുയോജ്യമാക്കി മാറ്റുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. അതിനാവശ്യമായ സെമിനാറുകളും ക്ലാസുകളും പദ്ധതിയുടെ ഭാഗമായി നടത്തും. വ്യവസായ മേഖലയിലെ പ്രമുഖരേയും പ്രൊഫഷണലുകളേയും പദ്ധതിയുടെ ഭാഗമാക്കും. പ്രായോഗിക അറിവ് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here