അടിയന്തര സാഹചര്യങ്ങളിൽ ഇനി സഹായത്തിനായി സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധസേവന സേന

സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധസേവന സേന.സംസ്ഥാന യുവജനക്ഷേമബോർഡിന്‍റെ കേരളാ വോളന്‍ററി യൂത്ത് ആക്ഷൻ ഫോ‍ഴ്സാണ് അടിയന്തര സാഹചര്യങ്ങളിൽ ഇനി സാഹയത്തിനായി ഓടിയെത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ വോളന്‍റിയറന്മാരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഒന്നിനും കൊള്ളാത്ത യൂത്തന്മാർ ഇതായിരുന്നു നമ്മുടെ യുവജനങ്ങളെ നമുക്ക് ചുറ്റുമുള്ളവർ വിശേഷിപ്പിച്ചത്. എന്നാൽ പ്രളയം കേരളത്തെ കവർന്നെടുത്തപ്പോൾ നമുക്കത് മാറ്റി പറയേണ്ടി വന്നു.

അങ്ങനെയായിരുന്നു പ്രളയാനന്തരകേരളം പടിത്തുയർത്തുന്നതിൽ അവർ വഹിച്ച പങ്ക്. ഇത് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തരസാഹചര്യങ്ങളിൽ ഇടപെടാൻ യവജനങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി പ്രാപ്തരാക്കുക എന്നത്.

ഇങ്ങനെ സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ പരിശീലനം നേടിയ മു‍ഴുവൻ ജില്ലകളിലേയും കേരളാ വോളന്‍ററി യൂത്ത് ആക്ഷൻ ഫോ‍ഴ്സ് അംഗങ്ങളുടെ പാസിംഗ് ഒൗട്ട് പരേട് തിരുവനന്തപുരത്ത് നടന്നു.

18നും 25വയസിനും താ‍ഴെയുള്ള 100വോളന്‍റിയറന്മാരാണ് ഒരു ജില്ലയിൽ നിന്നും പരേഡിൽ പങ്കെടുത്തത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

ദുരന്തനിവാരണം,ദുരിതാശ്വാസ പ്രവർത്തനം,മാലിന്യനിർമ്മാർജനം,പാലീയറ്റിവ് പ്രവർത്തനം എന്നീ മേഖലകളിലാണ് പ്രധാനമായും ഇവർക്ക് പരിശിലനം ലഭിച്ചിരിക്കുന്നത്.

കൂടാതെ സംസ്ഥാന ഫയർ ആന്‍റ് റസ്ക്യു വകുപ്പിലും പരിശീലനം നൽകി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു,എ ഹേമചന്ദ്രൻ ഐ പി എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News