റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത് വൈകാന്‍ കാരണം മോദി; ഇന്ത്യയുടെ വൈമാനികരുടെ ജീവന്‍ പ്രധാനമന്ത്രി അപകടത്തിലാക്കുന്നു; പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത് വൈകാന്‍ കാരണം മോദി മാത്രമെന്നും കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണം പ്രധാനമന്ത്രിയുടെ കഴിവുകേടെന്നും രാഹുല്‍ ഗാന്ധി.

മോദി അനില്‍ അംബാനിയ്ക്കു വേണ്ടി 30,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യന്‍ വ്യാമസേനയ്ക്ക് നഷ്ടമുണ്ടാക്കിയിരിക്കുകയാണ്.

റഫേല്‍ വൈകുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമാണ്. കാലപ്പഴക്കം ചെന്ന യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് അഭിനന്ദനെ പോലെയുള്ള ഇന്ത്യയുടെ വൈമാനികരുടെ ജീവന്‍ നിങ്ങള്‍ അപകടത്തിലാക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ റഫാലുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് പാക്കിസ്താനെതിരെ ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമായിരുന്നെന്ന് മോദി വ്യക്തമാക്കിയിരുന്നു.

ഇടപാടിനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് റാഫേല്‍ വൈകാനുണ്ടായ കാരണമെന്നും മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ആഞ്ഞടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here