രാജ്യരഹസ്യങ്ങള്‍ കൈമാറിയോ? രഹസ്യവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോ?; അഭിനന്ദന് ഇനി ദിവസങ്ങള്‍ നീളുന്ന ‘കൂളിങ് ഡൗണ്‍’

ദില്ലി: പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് മോചിതനായി മടങ്ങിയെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ വൈദ്യ പരിശോധനയടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ശാരീരിക-മാനസിക ക്ഷമത ഉറപ്പാക്കാന്‍ ദിവസങ്ങള്‍ നീളുന്ന ‘കൂളിങ് ഡൗണ്‍’ നടപടികളാണ് നടക്കുന്നത്. 60 മണിക്കൂറോളംനീണ്ട പാക് തടവിനിടെ എന്തൊക്കെ സംഭവിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം ആരായും. മാനസിക പിന്തുണ നല്‍കുന്നതിന് കൗണ്‍സിലിങ്ങും നല്‍കും.

വാഗ അതിര്‍ത്തി വഴി വെള്ളിയാഴ്ച കൈമാറിയ അഭിനന്ദനെ രാത്രി വൈകിയാണ് ദില്ലിയിലെത്തിച്ചത്. ശനിയാഴ്ച എയര്‍ ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിലാണ് (എഎഫ്‌സിഎംഇ) പരിശോധനകള്‍ തുടങ്ങിയത്.

പിന്നീട് വ്യോമസേന ഹോസ്പിറ്റലിലേക്ക് മാറ്റി. അഭിനന്ദനെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വ്യോമസേന തലവന്‍ എയര്‍ മാര്‍ഷല്‍ ബി എസ് ധനോവ എന്നിവര്‍ സന്ദര്‍ശിച്ചു.

എഎഫ്‌സിഎംഇയില്‍ ഞായറാഴ്ചയും അഭിനന്ദന്റെ പരിശോധനകള്‍ തുടരും. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പാകിസ്ഥാന്‍ എന്തെങ്കിലും രഹസ്യ വസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും.

സംഘര്‍ഷ സമയത്ത് മറ്റൊരു രാജ്യത്തിന്റെ പിടിയിലായ സൈനികന്‍ പീഡനത്തെ തുടര്‍ന്ന് രാജ്യരഹസ്യങ്ങള്‍ കൈമാറിയോ എന്നറിയാന്‍ മനഃശാസ്ത്ര പരിശോധനയും ഉണ്ടാകും. തിരികെ എത്തിയതുമുതല്‍ വ്യോമസേന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് അഭിനന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News