
കെഎം ചിദംബരൻ രചിച്ച ‘തുറമുഖം’ നാടകത്തെ ആസ്‌പദമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന “തുറമുഖം’ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തു വിട്ടു.
നിവിൻ പോളി, ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്‌ഠൻ ആർ ആചാരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ വൻ താരനിരയാണുള്ളത്.
കൊച്ചി തുറമുഖത്ത് അൻപതുകളുടെ ആരംഭത്തില്‍ നടന്ന തൊഴിലാളി സമരവും വെടിവയ്‌പ്പുമാണ് കെ എം ചിദംബരത്തിന്‍റെ നാടകം പ്രമേയമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here