ആനയ്ക്കടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് ആനയ്ക്കടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം.

ആന കിടക്കാന്‍ ശ്രമിച്ചപ്പോള്‍ പാപ്പാന്‍ അടിതെറ്റി ആനയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. ചെന്നിത്തല സ്വദേശിയായ പാപ്പാന്‍ അരുണ്‍ പണിക്കറാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.

ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ അപകടത്തില്‍പെട്ടത്. കുളിപ്പിക്കുന്നതിനിടെ ആനയോട് കിടക്കാന്‍ പറഞ്ഞ പാപ്പാന്‍ കാലില്‍ തല്ലാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വീണു.

ഇതേസമയം തന്നെ ആന കിടന്നതോടെ പാപ്പാന്‍ അടിയില്‍പ്പെടുകയായിരുന്നു. പാപ്പാനെ രക്ഷിക്കാന്‍ അടുത്തുണ്ടായിരുന്നയാള്‍ ഓടിയെത്തിയെങ്കിലും അരുണ്‍ മരണപ്പെടുകയായിരുന്നു.

മരണപ്പെട്ട അരുണ്‍ പണിക്കര്‍ (38) കൊല്ലം ശാസ്താ കോട്ട സ്വദേശികളായ വേലായുധ പണിക്കരുടെയും, ശ്യാമളദേവിയുടെയും മകനാണ്.

ഭാര്യ: ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പതിനാലാം വാര്‍ഡില്‍ പട്ടേടത്ത് വീട്ടില്‍ സരിത. മക്കള്‍: അഖില്‍ (നാലാം ക്ലാസ് വിദ്യാര്‍ഥിനി ) ശിവനന്ദ (രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News