ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ വ്യോമാക്രമണം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാനായിട്ടില്ലെന്ന സൂചനകള്‍ നല്‍കി നരേന്ദ്രമോദി

റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണത്തിന്റെ സ്ഥിതി മറ്റൊന്നാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദ്ദേശിച്ച ഫലം നേടാത്തതിനെത്തുടര്‍ന്നെന്ന് വിലയിരുത്തല്‍. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയരുമ്പോഴും ഔദ്യോഗിക പ്രതികരണത്തിന് കേന്ദ്രം തയ്യാറാകാത്തതും സംശയം ബലപ്പെടുത്തുന്നു

ബാലാകോട്ടിലെ പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ 300ഓളം ഭീകരരെ വധിച്ചെന്നാണ് ബിജെപിയുടെയും പാര്‍ട്ടി നേതാക്കളുടെയും അവകാശ വാദം. എന്നാല്‍ വ്യോമാക്രമണം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാനായിട്ടില്ലെന്ന സൂചനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നല്‍കുന്നത്.

റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണത്തിന്റെ സ്ഥിതി മറ്റൊന്നാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോദി പ്രസംഗിച്ചത്. വ്യോമാക്രമണം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാഞ്ഞതിന്റെ മുന്‍കൂര്‍ ജാമ്യമാണ് പ്രധാനമന്ത്രിയുടെ റഫാല്‍ പരാമര്‍ശമെന്നാണ് സൂചന.

ഈ സംശയങ്ങള്‍ ശരിവയ്ക്കുന്നതാണ് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയയുടെയും സൈനിക ഉദ്യോഗസ്ഥരുടെയും വാക്കുകള്‍. പാകിസ്ഥാന് താക്കീത് നല്‍കാനാണ് വ്യോമാക്രമണം നടത്തിയതെന്നും ഭീകരരെ വധിക്കാനല്ലെന്നുമായിരുന്നു എസ്എസ് അലുവാലിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

കര വ്യോമ നാവിക സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഉത്തരം നല്‍കാതെ ലക്ഷ്യം നേടി എന്ന് മാത്രമായിരുന്നു മറുപടി. വ്യോമാക്രമണത്തിന്റെ പ്രത്യാഘാതത്തെ പ്രധാനമന്ത്രി തന്നെ സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ശ്രമം

300 ഓളം ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തെ സംശയത്തില്‍ നിര്‍ത്താനും പ്രതിപക്ഷം വ്യോമാക്രമണത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ലെന്നും ഒരേ പോലെ വരുത്തിത്തീര്‍ക്കുകയാണ് നീക്കത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News