ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരളില്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മസൂദ് അസര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  നാല്‍പ്പത് ഇന്ത്യന്‍ ജവാന്‍മാരെ പുല്‍വാമയില്‍ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറായിരുന്നു.

ഇതിനുപിന്നാലെ  ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു.  മസൂദ് അസറിനെ സുരക്ഷിത മേഖലയിലേക്ക് പാക് സൈന്യം മാറ്റിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വരുന്ന വാര്‍ത്തകള്‍. മസൂദ് അസറിനെ  ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News