ഉറങ്ങാന്‍ കള്ള് വേണമെന്ന് പറയുന്നത് പോലെ ജയിക്കാന്‍ ഒരു യുദ്ധം വേണം, ഇതാണ് ബിജെപിയുടെ സ്വപ്നം; ശൂരനാട് രാജശേഖരന്റെ പുസ്തകം ചര്‍ച്ചയാകുന്നു

ഡോ. ശൂരനാട് രാജശേഖരന്റെ കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍ രാഷ്ട്രീയം 2019’ എന്ന പുസ്തകം ചര്‍ച്ചയാകുന്നു. യുദ്ധം അല്ലാതെ ബി.ജെ.പിക്ക് മുന്നില്‍ മറ്റു സാധ്യതകള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി യുദ്ധം ആഗ്രഹിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

2019 തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണനേട്ടമായി ആഘോഷിക്കാന്‍ ഒന്നുമില്ലെന്നും ഉറങ്ങാന്‍ കള്ള് വേറെ വേണം എന്ന് പറയുന്നത് പോലെ ജയിക്കാന്‍ ഒരു യുദ്ധം വേണം, അതും പാക്കിസ്താനുമായി എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

പാകിസ്താനുമായി ഒരു യുദ്ധം അനിവാര്യമാണ് ബി.ജെ.പിക്കെന്നും എങ്കില്‍ മാത്രമേ ദേശീയത എത്തിക്കാനും അതുവഴി സര്‍ക്കാരിന് തുടര്‍ച്ച കിട്ടാനും സാധ്യമാകൂ എന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്നു. ജമ്മുകശ്മീര്‍ മന്ത്രിസഭയെ താഴെയിട്ടത് അതിന്റെ സൂചനയാണെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here