അഭിന്ദന്റെ നട്ടെല്ലിന് പരുക്ക്; പാക് സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി വളരെയധികം പീഡിപ്പിച്ചു; വ്യോമസേന നടത്തിയ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്. പാകിസ്ഥാന്റെ പിടിയിലായ സമയത്ത് പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായോ എന്നും മാനസികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നും അറിയാനാണ് വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് (എഎഫ്സിഎംഇ) നടത്തിയ വൈദ്യപരിശോധന നടത്തിയത്.

പരിശോധനയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. പാകിസ്താന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്‌കാനിംഗില്‍ വ്യക്തമായെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അഭിനന്ദനെ വ്യോമസേന ഇന്റലിജന്‍സ്, ഐബി, റോ എന്നീ ഏജന്‍സികള്‍ ചോദ്യം ചെയ്യും.

ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നുതന്നെയില്ല. ആക്രമണത്തില്‍ മുഖത്തും ശരീരത്തിലുമുള്ള പരിക്കുകള്‍ ഭേദമാവുകയാണ്. കൂടാതെ അഭിനന്ദനുമായി കുടുംബാംഗങ്ങള്‍ സമയം ചെലവഴിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here