ഇത് സര്‍വകലാശാല യൂണിയന്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ ആദ്യം; കലോത്സവത്തില്‍ മാറ്റുരച്ച് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം

ഞങ്ങള്‍ കലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഇങ്ങനെയൊക്കെയാണ്. സര്‍വകലാശാല യൂണിയന്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ പങ്കെടുത്ത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ സി സോണ്‍ കലോത്സവങ്ങള്‍ ചരിത്രത്തില്‍ പുരോഗമനപരമായ ചുവടുവയ്‌പ്പോടെയാണ് സമാപിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മലപ്പുറം ഗവ: കോളേജിലെ ഒന്നാം വര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ റിയ ഇഷ നാടോടിനൃത്ത മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി.

എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ നമ്മുടെ സമൂഹത്തിന് മാതൃകയായി ഒരുചുവടുമുന്‍പേ സഞ്ചരിക്കുകയാണ്. അപമാനിച്ചും, പരിഹസിച്ചും സമൂഹത്തിലെ പാര്‍ശ്വവല്‍കൃതമായ മേഖലകളിലേക്ക് മാറ്റി നിര്‍ത്തിയ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് ആദ്യമായി ഒരു വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗത്വം നല്‍കുന്നത് എസ്.എഫ്.ഐ ആയിരുന്നു.

എസ്. എഫ്.ഐ യില്‍ അംഗമാക്കുക, മാത്രമല്ല തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ട്രാന്‍സ് വിഭാഗത്തിന്റെ പ്രതിനിധിയായി നന്ദനയെ ജില്ലാ കമ്മിറ്റയില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി. കൂടാതെ ഈ വിഭാഗത്തില്‍പ്പെട്ട പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ ഇടപെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News