കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി; ചിതറ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധവും മുൻവൈരാഗ്യവും

രാഷ്ട്രീയ വിരോധവും മുൻവൈരാഗ്യവുമാണ് ചിതറ കൊലപാതകത്തിന് കാരണമെന്ന് പോലീസ് എഫ്.ഐ.ആർ.കോൺഗ്രസ് പ്രവർത്തകനായ,ബഷീറിനെ ക്രൂരമായി കുത്തികൊലപ്പെ ടുത്തിയപ്പോൾ കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി ഷാജഹാൻ ആക്രോശിച്ചതായി പോലീസ്.

ചിതറയിൽ സിപിഐഎം അംഗം എഎം ബഷീറിനെ കോൺഗ്രസ് പ്രവർത്തകൻ ഷാജഹാൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലാണ് രാഷ്ട്രീയ പകയെന്നതിലേക്ക് വെളിച്ചം വീഷുന്ന മൊഴികൾ പ്രകാരം പോലീസ് കേസെടുത്തത്.

കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങനെ ഇരിക്കുമെന്ന് ആക്രോശിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ ബഷീറിനെ ആവർത്തിച്ചു കുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിനു ദൃക്സാക്ഷിയായ ബഷീറിന്റെ സഹോദരൻ സലാഹുദീന്റെ മൊഴി പ്രകാരമാണ് പോലീസ് പ്രതിയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷിക്കുന്നത്.

വ്യക്തി വിരോധവും രാഷ്ട്രീയ വിരോധവുമാണ് കൊലപാതകത്തിനു കാരണമെന്ന് എഫ്ഐആറിൽ പോലീസ്. വ്യക്തി വിരോധമായിരുന്നുവെങ്കിൽ ബഷീറിനെ കുത്തി കൊലപ്പെടുത്തുമ്പോൾ കോൺഗ്രസ് കാരനോട് കളിച്ചാൽ ഇങനെ ഇരിക്കുമെന്ന് പ്രതി എന്തിനു ആക്രോശിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News