ഐ ലീഗ‌് ഫുട‌്ബോളിലെ ഹോം മത്സരത്തിൽ ഗോകുലം കേരള എഫ് സി ക്ക് ജയം

ഐ ലീഗ‌് ഫുട‌്ബോളിലെ ഹോം മത്സരത്തിൽ ഗോകുലം കേരള എഫ് സി ക്ക് ജയം. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ‌് സ‌്റ്റേഡിയത്തിൽ നടന്ന കളിയിൽ നെരോക്ക എഫ് സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.

വിദേശ താരം മർക്കസിന്റെ ഇരട്ട ഗോളിലാണ് ഗോകുലത്തിന്റെ നേട്ടം. നെരോക്ക യ്ക്കായി ഫെലിക്സ് ഒരു ഗോൾ നേടി. മൂന്നാം ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം ഉയർന്ന് ഒമ്പതാമതായി.

ജയത്തോടെ ഐ ലീഗിൽ നിന്നുള്ള തരംതാഴ്ത്തൽ ഭീഷണിയും ഗോകുലം ഒഴിവാക്കി. ഈ മാസം 9ന് നടക്കുന്ന അടുത്ത ഹോം മത്സരത്തിൽ ഗോകുലം ഈസ്റ്റ് ബംഗാളിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News