കർഷകരുടെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം നാളെ

കർഷകരുടെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം നാളെ ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി വിഷയം ബുധനാ‍ഴ്ച ചർച്ച ചെയ്യും.

ബാങ്കുകൾ കാർഷിക വായ്പയിൻമേൽ മനുഷത്വപരമായി പെരുമാറണമെന്ന് കൃഷ്മന്ത്രി വി.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. വായ്പയിൻമേലുള്ള മറ്റ് നടപടികളിലെയ്ക്ക് സഹകരണ ബാങ്കുകൾ നീങ്ങില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

കാർഷിക വായ്പയിൻ മേൽ ജപ്തി നടപടികൾ അടക്കം ബാങ്കുകൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ ശക്തമായി ഇടപെടുന്നത്. നാളെ ചേരുന്ന മന്ത്രിസഭായോഗം പ്രത്യേകമായി തന്നെ കാർഷിക വായ്പാ പ്രശ്നങ്ങൾ ചർച്ച ചെയ്യും.

കൂടാതെ ജപ്തി നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ബുധനാ‍ഴ്ച സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതിയും യോഗം ചേരും.

മുഖ്യമന്ത്രി നേരിട്ട് തന്നെ ബാങ്കുകളെ സ്ഥിതിഗതികൾ അറിയിച്ച് നിലപാട് വ്യക്തമാക്കും. ബാങ്കുകൾ കാർഷിക വായ്പയിൻമേൽ മനുഷത്വപരമായി പെരുമാറണമെന്ന് കൃഷ്മന്ത്രി വി.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.

കൃഷിക്കാരുടെ അവസ്ഥ കണക്കിലെടുത്ത് സഹകരണ ബാങ്കുകൾ വായ്പയിൽമേലുള്ള മറ്റ് നടപടികളിലെയ്ക്ക് നീങ്ങില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പാ ആനുകൂല്യങ്ങൾ സഹകരണ ബാങ്കുകൾക്ക് നൽകണം. ഇക്കാര്യം ആ‍വശ്യപ്പെട്ട് റിസർവ് ബാങ്കിനെയും നബാർഡിനെയും ഈ മാസം സന്ദർശിക്കാനും സർക്കാർ തീരുമാനിച്ചു. സഹകരണ മന്ത്രി, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News