പി ജെ ജോസഫിന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തെ തള്ളി ജോസ് കെ മാണി; ലഭിക്കുന്ന സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി

പി ജെ ജോസഫിന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തെ തള്ളി ജോസ് കെ മാണി. ലഭിക്കുന്ന സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി .പിളര്‍ന്നാലും വേണ്ടില്ല കോട്ടയം സീറ്റില്‍ മാണിയുടെ നോമിനി തന്നെ. അസ്വസ്ഥരായി ജോസഫ് വിഭാഗം

രണ്ടാം സീറ്റും സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പി ജെ ജോസഫിനോട് വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.

തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ യുഡിഎഫിനോട് രണ്ട് സീറ്റ് ചോദിച്ചെങ്കിലും ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവന്നാലും അത് ജോസഫിന് നല്‍കില്ലെന്നാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ നല്‍കുന്ന സൂചന. പി.ജെ ജോസഫ് മത്സരിക്കുമോയെന്ന ചോദ്യത്തോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കോട്ടയം സീറ്റില്‍ മാണിവിഭാഗത്തിന്റെ പ്രതിനിധിയാകും സ്ഥാനാര്‍ത്ഥി. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുമ്പ് ഇനി മറ്റ് കൂടിയാലോചനകളില്ല. സീറ്റ് സംബന്ധിച്ച കാര്യത്തില്‍ യുഡിഎഫ് തീരുമാനം വന്നശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും.

ഈ ഘട്ടത്തിലും ജോസഫിന് ചര്‍ച്ചയില്‍ മേല്‍കൈ ഉണ്ടാകില്ല. സ്റ്റീയറിംഗ് കമ്മറ്റിയില്‍ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. പാര്‍ട്ടിയിലെ ഭിന്നതകളും സ്ഥാനാര്‍ഥി മോഹവും പരസ്യമാക്കിയ ജോസഫിനോട് കടുത്ത നിലപാടെടുക്കണമെന്ന വികാരമാണ് മാണി ഗ്രൂപ്പിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here