ഗോധ്രാ കലാപം ചിത്രീകരിക്കാന്‍ വേണ്ടി മോദി സിനിമയില്‍ ട്രെയിന്‍ കത്തിച്ചു; ഗുജറാത്ത് കലാപം ഉണ്ടാകുമോ എന്ന് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രിയുടെ ജീവചരിത്ര ചിത്രത്തിന് വേണ്ടി ട്രെയിന്‍ കത്തിച്ചു. ഗോധ്രാ ട്രെയന്‍ തീവെപ്പാണ് പുനരാവിഷ്‌കരിച്ചത്.

വഡോദരയില്‍ ആണ് ചിത്രീകരണം നടന്നത്. 2002 ഫെബ്രുവരി 27 നാണ് സബര്‍മതി എക്‌സ്പ്രസ് തീ പിടിച്ചത്. അന്ന് കൊല്ലപ്പെട്ട 59 പേരില്‍ ഭൂരിഭാഗവും അയോധ്യയില്‍ കര്‍സേവക്ക് പോയി വന്നവരായിരുന്നു.

ഇതിന് ശേഷം ആണ് മാനവരാശിയെ തന്നെ ഞെട്ടിച്ച് ഗുജറാത്ത് കലാപം അരങ്ങേറിയത്. ഇതില്‍ ബിജെപിക്കും മോദിക്കും ഉള്ള പങ്ക് പലപ്പോളും പലരും ഉന്നയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ സത്യസന്ധമായ ചിത്രീകരണം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്.

പശ്ചിമ റെയില്‍വേയുടേയും വഡോദര അഗ്‌നിശമന സേനയുടേയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

മോദിയുടെ ജീവചരിത്ര സിനിമയാണിത്. മോദി നേരിട്ട വെല്ലുവിളികള്‍ കാണിക്കാനാണ് ഈ രംഗം ചിത്രീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News