താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങിയിരുന്നവരുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്

താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങിയിരുന്നവരുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിപ്രകാരം ഭവനരഹിതരായ 44 കുടുംബങ്ങള്‍ക്കാണ് പഞ്ചായത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്.

ഇതോടെ എറണാകുളം ജില്ലയില്‍ ഏറ്റവും ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ച് നല്‍കിയ പഞ്ചായത്തായി നെടുമ്പാശ്ശേരി മാറി.

ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകുന്ന ഷീറ്റുകൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങിയിരുന്നവര്‍ക്ക് ലൈഫ് ഭവന പദ്ധതി നല്‍കിയത് വലിയ പ്രതീക്ഷകളാണ്.ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് നെടുമ്പാശ്ശേരിയിലെ 44 കുടുംബങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പടുത്തി 44 കുടുംബങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വീട് നിര്‍മ്മിച്ചു നല്‍കിയത്. പഞ്ചായത്തങ്കണത്തില്‍ നടന്ന ചടങ്ങില്‍ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 42 കുടുംബങ്ങള്‍ ജനറല്‍ വിഭാഗത്തിലും 2 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്.1 കോടി 80 ലക്ഷം രൂപയാണ് വീട് നിര്‍മ്മാണത്തിനായി വകയിരുത്തിയത്.

ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ഒരു കോടി ഏഴ് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു വീടിന് 300 സിമന്റ് കട്ടകള്‍ വീതം ആകെ 13200 സിമന്റ് കട്ടകള്‍ സൗജന്യമായി ലഭ്യമായതും ഓരോ കുടുംബത്തിനും 90 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ അനുവദിച്ച് 24,390 രൂപ വീതം ആകെ 1073160 രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധികമായി ലഭിച്ചത് പദ്ധതിയുടെ നിര്‍വഹണത്തിന് സഹായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News