
ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയോഗം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം അന്തിമ രൂപം നല്‍കി.
ബംഗാളില്‍ ആറ് ലോക്‌സഭ സീറ്റുകളില്‍ സിപിഐഎം- കോണ്‍ഗ്രസും പരസ്പരം മത്സരിക്കില്ല. തമിഴ്‌നാട്,മഹാരാഷ്ട്ര,ബീഹാര്‍,ഒഡീഷ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
രണ്ട് ദിവസം നീണ്ട സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാന ആവശ്യം.
ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം വരുന്ന സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രം സിപിഐഎം മത്സരിച്ച് ബാക്കി സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രചാരണം നടത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമക്കി.
ഏഴ് സംസ്ഥാനങ്ങളില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.തമിഴ്‌നാട്ടില്‍ ഡിഎംകെയോടാണ് ചര്‍ച്ച. മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിച്ച ഒരു ലക്ഷത്തിലേറെ വോട്ട് നേടിയ ലോക്‌സഭാ മണ്ഡലങ്ങളായ ദിന്ദോരിയിലോ പാല്‍ഗാറിലോ മത്സരിക്കാന്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തുന്നു.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യത്തില്‍ ബീഹാറിലെ ഉജ്ജര്‍പൂരില്‍ മത്സരിക്കും. പശ്ചിമ ബംഗാളില്‍ സിപിഐഎംന്റെ രണ്ട് സിറ്റിങ്ങ് സീറ്റിലും കോണ്‍ഗ്രസിന്റെ നാല് സിറ്റിങ്ങ് സീറ്റുകളിലും പരസ്പരം മത്സരിക്കില്ല. ബാക്കി സീറ്റുകളിലെ മത്സരത്തെക്കുറിച്ച് ബംഗാളിലെ ലഫ്റ്റ് ഫ്രണ്ട് ഈ മാസം 8ന് യോഗം ചേര്‍ന്ന് തീരുമാനിക്കും.
പുല്‍വാമ സ്‌ഫോടനത്തെ ബിജെപി രാഷ്ട്രിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് സീതാറാം യെച്ചൂരി വിമര്‍ശിച്ചു.മോദിയുടെ കാശ്മീര്‍ നയം പരാജയപ്പെട്ടെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടികാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here