വിമാനത്താവളം വിറ്റ പണം കൊണ്ട് തിരഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്: വിഎസ്

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവളം വിറ്റ പണം കൊണ്ട് തിരഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിഎസ്.

സുപ്രീം കോടതി വരം കേസ് നടത്തിയിട്ടാണെങ്കിലും വിമാനത്താവളം സ്വകാര്യവല്‍കരിക്കാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.വിജയകുമാര്‍. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെ‍ഴുതി കൊടുത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ അനുദിനം പ്രതിഷേധം ശക്തമാകുകയാണ്.

എല്‍ഡിഎഫിന് പിന്നാലെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ സമരം വിഎസ് അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്തു. അത്രയെളുപ്പം ബിജെപിക്ക് വിമാനത്താവളം വില്‍ക്കാനാവില്ലെന്ന് വിഎസ് പറഞ്ഞു

സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടാണെങ്കിലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ലെന്ന് വിമാനത്താവള സ്വകാര്യവല്‍കരണ വിരുദ്ധ ആക്ഷന്‍ സമിതി ചെയര്‍മാനും സിപിഐഎം നേതാവുമായ എം വിജയകുമാര്‍ പറഞ്ഞു. വിമാനത്താവള സ്വകാര്യവല്‍കരണത്തിന് പിന്നില്‍ ശശിതരൂര്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ യു ജനീഷ്കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ കെ പി പ്രമോഷ് ,വി വിനീഷ്, ഷിജുഖാന്‍ എന്നീവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News