കുവൈറ്റിലെ കുറ്റ കൃത്യങ്ങളില്‍ എറ്റവും കൂടുതല്‍ നിയമ ലംഘനം നടക്കുന്നത് ഗതാഗത നിയമങ്ങള്‍ അനുസരിക്കാത്തതിനാല്‍

കുവൈറ്റിലെ കുറ്റ കൃത്യങ്ങളിൽ ഏറ്റവും കൂടുതൽ നിയമ ലംഘനം നടക്കുന്നത് വാഹന ഗതാഗത നിയമങ്ങൾ അനുസരിക്കാത്തതിനാലെന്ന് കണക്കുകൾ.

നിയമ ലംഘനങ്ങളിൽ അറുപത്തി ഒന്ന് ശതമാനമാണ് ട്രാഫിക് നിയമ ലംഘനങ്ങൾ. അടിപിടി കേസുകൾ 14 .7 ശതമാനവും. 9.8 ശതമാനം കേസുകൾ മോഷണവുമായി ബന്ധപ്പെട്ടതാണ്.

കഴിഞ്ഞ വർഷം രാജ്യത്ത് 3390 കുട്ടികൾ കേസുകളിൽ പ്രതിയായതായി കുവൈറ്റ് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 2316 കേസുകളിൽ 224 എണ്ണം കൊടുംകുറ്റങ്ങളുടെ പട്ടികയിലാണ് വരുന്നത്.

ആകെ കേസുകളിൽ 3199 എണ്ണത്തിൽ ആൺകുട്ടികൾ പ്രതികളായപ്പോൾ 191 പെൺകുട്ടികളും വിവിധ കേസുകളിൽ പ്രതികളായെന്നു നീതിന്യായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഏഴു വയസ്സിനും പതിനാലു വയസിനു ഇടയിലുള്ള കുട്ടികളാണ് കൂടുതൽ കേസുകളിൽ പ്രതികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News