മോദിയുടെ റാലിയില്‍ പങ്കെടുക്കാത്തവര്‍ രാജ്യദ്രോഹികള്‍ എന്ന് വിവാദ പ്രസ്താവന നടത്തിയ ബിജെപി എംപി ഇന്നലെ നടന്ന റാലിയില്‍ പങ്കെടുക്കാതെ സ്വയം ആ പട്ടം ഏറ്റെടുത്ത് കുരുക്കിലായി

വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും കുപ്രസിദ്ധനായ ബജെപി എംപിയാണ് ഗിരിരാജ് സിംഗ്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ തന്നെ കുരുക്കിലായിരിക്കുകയാണ് ഗിരിരാജ് സിംഗ്. മോദിയുടെ റാലിയില്‍ പങ്കെടുക്കാത്തവരൊക്കെ രാജ്യദ്രോഹികള്‍ ആണെന്ന് ഗിരിരാജ് ഒരു പ്രസ്താവന മുന്‍പ് ഇറക്കിയിരുന്നു.

പക്ഷേ ഇന്നലെ നടന്ന പാറ്റ്‌ന റാലിയില്‍ പങ്കെടുത്തില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ അദ്ദേഹത്തിന് ആപ്പായിരിക്കുകയാണ്.

ഗിരിരാജ് സ്വയം ഇതോടെ രാജ്യദ്രോഹി ആയിരിക്കുകയാണെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നുയ ട്രോളന്‍മാരും വിടാതെ പിടികൂടിയിട്ടുണ്ട്.

അതേസമയം ഗിരിരാജിന്റെ പ്രസ്താവനയെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News