കോൺഗ്രസ്സുകാർ ക്രൂരമായി കൊലപ്പെടുത്തിയ നാൽപ്പാടി വാസുവിന്‍റെ രക്തസാക്ഷി ദിനം ആചരിച്ചു

കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ നാൽപ്പാടി വാസുവിന്റെ ഇരുപത്തിയാറാം രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു. മട്ടന്നൂർ കേന്ദ്രീകരിച്ച് നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചിലും ബഹുജന പ്രകടനത്തിലും വൻ ജനാവലി അണി നിരന്നു.

ഡി സി സി അധ്യക്ഷനായിരുന്ന കെ സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ക്രിമിനലുകൾ നടത്തിയ അക്രമ പരമ്പരയുടെ ഇരയായി മാറുകയായിരുന്നു നാൽപ്പാടി വാസു.1993 മാർച്ച് 4 നാണ് സി പി ഐ എം പ്രവർത്തകൻ മട്ടന്നൂർ പുലിയങ്ങോട്ടെ നാൽപ്പാടി വാസുവിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

കെ സുധാകരൻ നേതൃത്വത്തിലുള്ള കോൺഗ്രസ് ജാഥ കടന്നുപോകും വഴിയാണ് നാൽപ്പാടി വാസുവിനെ വെടിവച്ച് വീഴ്ത്തിയത്.നാൽപ്പാടി വാസുവിന്റെ ഓർമ്മ പുതുക്കി ഇരുപത്തിയാറാം രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു.മന്ത്രി കെ ടി ജലീൽ അനുസ്മരണ പൊതു യോഗം ഉദ്ഘാടനം ചെയ്തു.

മട്ടന്നൂർ നഗരം കേന്ദ്രീകരിച്ച് നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചിലും ബഹുജന പ്രകടനത്തിലും നൂറ് കണക്കിന് പേർ നിരന്നു.അനുസ്മരണ പൊതുയോഗത്തിൽ കെ കെ രാഗേഷ് എം പി,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി പുരുഷോത്തമൻ,ഏരിയ സെക്രട്ടറി എൻ വി ചന്ദ്ര ബാബു,കെ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News