കര്‍ഷക പ്രശ്നം: മന്ത്രിസഭാ യോഗത്തില്‍ ഇന്ന്  പ്രത്യേക ചർച്ച ചെയ്യും

സംസ്ഥാനത്തെ കർഷകരുടെ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേകമായി ചർച്ച ചെയ്യും. കർഷക ആത്മഹത്യ തടയാനുള്ള നടപടികളാകും പ്രധാനമായും ചർച്ചയാകുക.

കർഷകരുടെ കടബാധ്യതകളിൽ ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് നേരത്തേ ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

അതിനു ശേഷവും ബാങ്കുകൾ കർഷകർക്ക്ജപ്തി നോട്ടീസ് നൽകിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.

ഇതവസാനിപ്പിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പുള്ള മന്ത്രിസഭാ യോഗം കൂടിയാകും ഇന്നത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here