പത്മവ്യൂഹത്തിലെ അഭിമന്യു വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

പത്മവ്യൂഹത്തിലെ അഭിമന്യു വെള്ളിയാഴ്ച തിയ്യറ്ററുകളിലെത്തും. എറണാകുളം മഹാരാജ് കോളേജ് വിദ്യാർത്ഥി നേതാവായിരുന്ന അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രത്തിന്റെ നിർമ്മാണം.

മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് പത്മവ്യൂഹത്തിലെ അഭിമന്യു.

കാമ്പസുകളിൽ ഇനിയൊരു അഭിമന്യു കൊലപാതകം ഉണ്ടാവരുതെന്ന സന്ദേശവും ചിത്രം നൽകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സംവിധായകൻ വിനീഷ് ആരാധ്യ ആകാശാണ് ചിത്രത്തിൽ അഭിമന്യു ആയി വേഷമിടുന്നത്.

മഹാരാജാസ്, വട്ടവട, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സ്നേഹയാണ് നായിക.

ഇന്ദ്രൻസ്, അനൂപ് ചന്ദ്രൻ, സോന നായർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
നവമാധ്യമ കൂട്ടായ്മയായ ആര്‍എംസിസിയാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ മാസം 8 മുതൽ സൂരി സിനിമാസ് ചിത്രം തിയ്യറ്ററുകളിൽ എത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here