കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഷബ്‌നം ഹാഷ്മി

കശ്മീര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി.ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ഉടലെടുത്ത യുദ്ധസമാന സാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഷബ്‌നം ഹാഷ്മി ആവശ്യപ്പെട്ടു.

സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന പേരില്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി.

ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുദ്ധമല്ല വേണ്ടതെന്ന് ചൂണ്ടികാട്ടുകയാണ് സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന മനുഷ്യ കൂട്ടായ്മ.

കശ്മീര്‍ വിശയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ദില്ലിയിലെ ജനന്തര്‍ മന്തറില്‍ സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ മനുഷ്യചങ്ങല തീര്‍ത്തു.

സാമൂഹ്യപ്രവര്‍ത്തക ഷബ്‌നം ഹാഷ്മി, ദില്ലി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ വിജയ് സിങ്, വിവിധ സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അടക്കമുള്ളവര്‍ മനുഷ്യ ചങ്ങലിയില്‍ അണിനിരന്നു.

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും എതിരായുണ്ടായ ആക്രമണങ്ങളില്‍ ഒരു വാക്കുപോലും പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായില്ലെന്ന് മനുഷ്യചങ്ങലയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.

ബലാകോട്ട് വ്യോമാക്രമണവും ശേഷമുണ്ടായ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങള്‍ക്കിടിയിലും സൃഷ്ടിച്ചത് യുദ്ധസമാന സാഹചര്യമാണ്.

രാജ്യത്ത് യുദ്ധമുണ്ടായാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ കൂടി എല്ലാവരും ആലോചിക്കേണ്ടതുണ്ടെന്ന് പ്രവര്‍ത്തകര്‍ കൂട്ടിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News