രാജ്യത്ത് സമുദ്രാതിര്‍ത്തിയിലൂടെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പരിശീലിക്കുന്നു; വെളിപ്പെടുത്തലുമായി നേവി ചീഫ് സുനില്‍ ലാംബെ

സമുദ്രാതിര്‍ത്തികളിലൂടെ രാജ്യത്ത് ആക്രമണം നടത്താനും തീവ്രവാദികള്‍ പരിശീലിക്കുന്നതായി നേവി ചീഫ് സുനില്‍ ലാംബെ.കാശ്മീരിലുണ്ടായ പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നതെന്നും നേവി തലവന്‍ പറഞ്ഞു. കാശ്മീരിലെ ട്രാലില്‍ സൈന്യവും തീവ്രവാദികളും ഏറ്റ് മുട്ടി.

രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.അതേ സമയം വ്യോമാക്രമണത്തെ തുടര്‍ന്ന് ജയിഷ മുഹമ്മദിന്റെ ബലാകോട്ടിലെ മദ്രസയില്‍ നിന്നും ആളുകളെ മാറ്റിയതായി പ്രദേശവാസികള്‍ പറഞ്ഞതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കരമാര്‍ഗവും വ്യോമമാര്‍ഗവും ഇന്ത്യന്‍ അതിര്‍ത്തികളിലയേക്കുള്ള തീവ്രവാദികളുടേയും പാക്ക് സൈന്യത്തിന്റേയും പ്രകോപനം തുടരുന്നതിനിടയിലാണ് സമുദ്രമേഖലയിലുടേയും പ്രശ്‌നം സൃഷ്ട്ടിക്കാന്‍ ശ്രമം നടക്കുന്നതായി നേവി തലവന്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ-പസഫിക് സമുദ്രമേഖലയില്‍ ചില രാജ്യങ്ങളുടെ സഹായത്തോടെയുള്ള തീവ്രവാദ അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പല രീതിയില്‍ അക്രമം നടത്താനുള്ള പരിശീലനം തീവ്രവാദികള്‍ ലഭിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സുനില്‍ ലാംബെ പറഞ്ഞു.ഗൗരവത്തോടെയാണ് സൈന്യം ഇതിനെ കാണുന്നത്.

അതേ സമയം ഇന്ത്യ നടത്തിയ വ്യോമാക്രമണം സ്ഥീരീകരിക്കുന്ന വിവരങ്ങള്‍ ബലാകോട്ടില്‍ നിന്നും ലഭിച്ചതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിഷ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയിലെ താമസക്കാരെ വ്യോമാക്രമണ സമയത്ത് പാക്ക് സൈന്യം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയെന്ന് താമസക്കാരിലൊരാളുടെ ബന്ധു പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം അതിര്‍ത്തിയില്‍ തീവ്രവാദികളും പാക്ക് പട്ടാളവും പ്രകോപനം തുടരുന്നു. ട്രാലില്‍ തീവ്രാവാദികളും സൈന്യവും നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ഒരു പ്രദേശവാസിയ്ക്കും പരുക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here