തരംഗമായി സഹോയുടെ രണ്ടാമത്തെ മേക്കിംഗ് വീഡിയോ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്സ് ഓഫ് സാഹോ 2 തരംഗമാകുന്നു.

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയ കണ്ടു. എഴുപത്തിയാറായിരം ലൈക്കും 5508 കമന്റും മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോയ്ക്ക് ലഭിച്ചു. പുതിയ വീഡിയോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ജാക്കി ഷെരോഫ്്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യ്ല്‍ മീഡിയയില്‍ തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News